സർക്കാരിന്റെ ജനദ്രോഹ മദ്യനയം തിരുത്തുക : ഡോ.ഖാദർ മാങ്ങാട് .

രാജപുരം: ഒരു വശത്ത് ലഹരിക്കെതിരെ പ്രചരണം നടത്തുകയും മറുവശത്ത് മദ്യപ്പുഴയൊഴുക്കി കേരളത്തെ മുച്ചൂടും മുടിക്കുന്ന കേരള സർക്കാരിൻ്റെ ജനദ്രോഹ മദ്യനയത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന് പൊതുസമൂഹം തയ്യാറാവണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട് . കേരള മദ്യനിരോധന സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണത്തൂർ കള്ളാർ വരെ നടത്തിയ മദ്യ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
             മദ്യപാന ശീലത്തിൽ നിന്ന് ഒരു ജനതയെ വീണ്ടെടുക്കണമെങ്കിൽ സമ്പൂർണ്ണ മദ്യനിരോധനത്തിലൂടെയെ സാധ്യമാകുകയുള്ളു എന്നും പുതിയ മദ്യശാലകൾ തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാഥ ക്യാപ്റ്റൻ ഭാസ്കരൻ പട്ളത്തിന് പതാക കൈമാറി അദ്ദേഹം പദയാത്ര ഉദ്ഘാടനം ചെയ്തു.
            ജില്ല പ്രസിഡൻ്റ് കുര്യൻ തെക്കേക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ, ജാഥ ക്യാപ്റ്റൻ ഭാസ്കരൻ പട്ളം, ജില്ല സെക്രട്ടറി മാത്യു പനത്തടി, ജില്ല ഓർഗനൈസർ ബേബി ചെട്ടിക്കാത്തോട്ടത്തിൽ , പനത്തടി പഞ്ചായത്ത് മെമ്പർ കെ.ജെ.ജെയിംസ്, ഫാ.നോബിൾ പുതുമന, കൃഷ്ണൻ പാച്ചേനി, സൂര്യനാരയണഭട്ട്, ആശ ചാലുപ്പൊയ്ക, ജോണി കുറ്റ്യാനിയ്ക്കൽ, സോണി കുന്നേൽ, മുഹമ്മദ് കുഞ്ഞി, മൈക്കിൾ വടക്കേട്ട്, ജോബിൻ, കിഴക്കേപ്പുറം എന്നിവർ പ്രസംഗിച്ചു.
             സമാപന സമ്മേളനം കള്ളാർ സെൻ്റ് തോമസ് പള്ളി വികാരി ഫാ.ജോസ് തറപ്പുതൊട്ടിയിൽ ഉദ്ഘാടനംചെയ്തു. രക്ഷാധികാരി പ്രഭാകരൻ കരിച്ചേരി, ജോഷ്ജോ ഒഴുകയിൽ, ജോസഫ് വടക്കേട്ട്, ആലീസ് മുറിക്കുറ്റി, ലില്ലി കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply