കാഞ്ഞങ്ങാട് -വെള്ളരിക്കുണ്ട്..എരുമേലി -പുനലൂർ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു.

രാജപുരം: കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് ഓടയഞ്ചാൽ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, തൊടുപുഴ, പാലാ,പൊൻകുന്നം, കാഞ്ഞിരപ്പള്ളി, റാന്നി, എരുമേലി, പത്തനംതിട്ട, പത്തനാപുരം വഴി പുനലൂർക്ക് കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു. കാസറഗോഡ്, കണ്ണൂർ ജില്ലയിലെ പ്രമുഖ കുടിയേറ്റ കേന്ദ്രങ്ങളായ പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട് മുതലായ പ്രദേശങ്ങളിൽ നിന്ന് പുനലൂർ, പത്തനാപുരം, എരുമേലി, റാന്നി എന്നീ കേന്ദ്രം ങ്ങളിലേക്ക് ബസുകൾ ഒന്നുമില്ലായിരുന്നു.
കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകൾക്ക് ഏറെ ഉപകാരപ്രദമായ ഈ സർവീസ് ആരംഭിച്ചത് മലയോരപ്രദേശത്തെ ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്.
ഇതിന്റെ സമയപ്രകാരം കാഞ്ഞങ്ങാട് നിന്ന് 1 മണിക്ക് പുറപ്പെട്ട് 2 ന് വെള്ളരിക്കുണ്ട്, 2.55 ന് ചെറുപുഴ, 4.45 ന് കണ്ണൂരും 7.45 ന് കോഴിക്കോടും, രാവിലെ 6 ന് പുനലൂരും എത്തിച്ചേരും.
തിരിച്ചു പുനലൂർ നിന്ന് 2 മണിക്ക് പുറപ്പെട്ട്, 3.10 ന് പത്തനംതിട്ട, എരുമേലി 4 മണിക്ക് പാലാ, 5.20 ന് ചെറുപുഴ , 5.30 ന് വെള്ളരിക്കുണ്ട് , 6 മണിക്ക് ഓടയഞ്ചാൽ വഴി കാഞങ്ങാട് എത്തിച്ചേരും.

Leave a Reply