രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയ കുടിയേറ്റ തിരുനാളിന് കൊടിയേറി.

രാജപുരം: തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽ കുടിയേറ്റ തിരുനാളിന് വികാരി ഫാ.ജോർജ് പുതുപ്പറമ്പിൽ കൊടിയേറ്റി. ഇന്ന് 2.30 ന് കുടിയേറ്റ ചരിത്ര സിമ്പോസിയം, തുടർന്ന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനക്ക് മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിച്ചു. ഫൊറോന ഇടവക വൈദികർ സഹകാർമികത്വം വഹിച്ചു. വൈകിട്ട് 6.45 ന് സമർപ്പിത സംഗമം നടന്നു. നാളെ രാവിലെ 6.30 ന് പരിശുദ്ധ കുർബാന, ഫാ ബിനോയ് നാരമംഗലത്ത് കാർ മികത്വം വഹിക്കും. 3 മണിക്ക് അഗാപ്പെ. 4 ന് രാവിലെ 6.30 ന് പരിശുദ്ധ കുർബാന ഹാ,മനോജ് കരിമ്പുഴിക്കൽ കാർമികത്വം, വൈകിട്ട് 4 മണിക്ക് വാദ്യമേളം പള്ളിയിൽ, 5.30 ന് വാദ്യമേളം പൂടും കല്ലിൽ 630 ന് ലദീഞ്ഞ് ഫാ ജോഷി വല്ലർ കാട്ടിൽ, 6.45 ന് തിരുക്കുടുംബത്തിന് പള്ളിയിൽ വരവേൽപ്, തിരുനാൾ സന്ദേശം നൽകുന്നത് ഫാ ജോയി കട്ടിയാങ്കൽ, 9 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർ വാദം, കപ്പോൻ വാഴ്ച, വാദ്യമേളങ്ങൾ, 5 ന് രാവിലെ 7 മണിക്ക് പരിശുദ്ധ കുർബാന, 10 മണിക്ക് നടക്കുന്ന തിരുനാൾ റാസയ്ക്ക് ഫാ.ഫിലിപ് രാമച്ചനാട്ട് കാർമികത്വം വഹിക്കും, ആർച്ച് ഡീക്കൻ ഫാ ജോസ് തറപ്പുതൊട്ടിയിൽ, ഫാ.ബിനോയ് നാരമംഗലത്ത്, ഫാ.ഏബ്രഹാം പുതുകുളത്തിൽ, ഫാ. സിനോജ് കാരുപ്ലാക്കിൽ എന്നിവർ സഹകാർമികരാകും , തുടർന്ന് ഫാ.ടിനേഷ് പിണർക്കയിൽ തിരുനാൾ സന്ദേശം നൽകും . 12.30 ന് പ്രദക്ഷിണം, ഫാ.ഡിനോ കുമ്മാനിക്കാട്ട് കാർമികത്വം വഹിക്കുന്ന പിരശുദ്ധ കുർബാനയുടെ ആശീർവാദം.

Leave a Reply