എസ് വൈ എസ് ആദർശ സമ്മേളനം സമാപിച്ചു


പരപ്പ : “മതം പര്യമ്പര്യമാണ് “
എന്ന പ്രമേയത്തിൽ
സമസ്ത കേരള സുന്നി യുവജന സംഘം പരപ്പ സർക്കിൾ കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിച്ചു. കേരള മുസ്‌ലീം ജമാഅത്ത് പരപ്പ സർക്കിൾ പ്രസിഡന്റ് ഹസൈനാർ മദനി അധ്യക്ഷത വഹിച്ചു
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പരപ്പ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ അസീസ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു അബ്ദു റശീദ് സഖാഫി ഏലംകുളം ആദർശ പ്രഭാഷണം നടത്തി സയ്യിദ് ഹാമിദ് അൻവർ അൽ അഹ്ദൽ മുഹിമ്മാത്ത് ആത്മിയ്യ സംഗമത്തിന് നേതൃത്വം നൽകി .
അബ്ദു ഫത്താഹ് സഅദി , മുഹമ്മദ് റാശിദ് ഹിമമി സഖാഫി , മുഹമ്മദ് ശരീഫ് സഅദി, ആലിക്കുട്ടി ഹാജി കാഞ്ഞങ്ങാട് സംബന്ധിച്ചു.
അബ്ദുല്ല മൗലവി സ്വാഗതവും മുഹമ്മദ് സവാദ് സഖാഫി നന്ദിയും പറഞ്ഞു

Leave a Reply