രാജപുരം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് വിഷൻ
കർമ്മ പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് വിദ്യാഭ്യാ ജില്ലയിലെ അഞ്ചാമത്തെ സ്നേഹഭവനം ഹൊസ്ദുർഗ് ഉപജില്ലയുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിലെ ഗൈഡ് മഡോണയ്ക്ക് ജനകീയ കൂട്ടായ്മയിലൂടെ നിർമിച്ച സ്നേഹഭവനത്തിന്റെ താക്കോൽ ദാനം ഇ.ചന്ദ്രശേഖരൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ഒൻപതാം വാർഡംഗം എം.വി ജഗന്നാഥൻ , സംസ്ഥാന ഓർഗനൈസിങ് കമ്മിഷണർ സി.പി.ബാബുരാജൻ, ജില്ല കമ്മിഷണർ കെ.ജയചന്ദ്രൻ , ഉപജില്ല ഓഫിസർ അഹമ്മദ് ഷെരീഫ് കുരിക്കൾ, വർക്കിങ് ചെയർമാൻ ടി.വി.ജയചന്ദ്രൻ , ജില്ല സെക്രട്ടറി വി.വി.മനോജ് കുമാർ , ജില്ല ട്രെയിനിങ് കമ്മീഷണർ പി.വി.ശാന്തകുമാരി , എച്ച്എം ഫോറം കൺവീനർ കെ.വി.ബാബുരാജൻ, ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് , പിടിഎ പ്രസിഡന്റ് എ.വി.മധു , എസ് എം സി ചെയർമാൻ എപ്രകാശൻ , മദർ പിടിഎ പ്രസിഡന്റ് വി.കെ.ധന്യ, ഉപജില്ല പ്രസിഡന്റ് പി.വി.ജയരാജ്, സീനിയർ അസിസ്റ്റന്റ് കെ.പി.ബാബു, സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ , ജില്ല ഓർഗനൈസിങ് കമ്മീഷണർ വി.കെ.ഭാസ്കരൻ , എം.വി.ജയ എന്നിവർ പ്രസംഗിച്ചു. സ്നേഹ ഭവനത്തിന് നിസ്വാർഥ സേവനം നൽകിയ എൻജിനീയർ എ.രാജൻ, ഉമേശൻ നർക്കില, സന്തോഷ് കുമാർ , വി.കെ ഭാസ്കരൻ എന്നിവരെ ആദരിച്ചു.