രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അബുദാബി ഘടകത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അല്‍ റഹ്ബ എന്റര്‍ടൈന്‍മെന്റ് ക്ലബ്ബില്‍ വെച്ച് ചേര്‍ന്നു

അബുദാബി ▪️കാസര്‍കോട് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അബുദാബി ഘടകത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് വിശ്വന്‍ ചുള്ളിക്കരയുടെ അധ്യക്ഷതയില്‍ അല്‍ റഹ്ബ എന്റര്‍ടൈന്‍മെന്റ് ക്ലബ്ബില്‍ വെച്ച് ചേര്‍ന്നു. അഡൈ്വസര്‍ മനോജ് മരുതൂര്‍ മുഖ്യപ്രഭാഷണവും, രക്ഷാധികാരി സണ്ണി ചെമ്പകത്തടം, അഷ്‌റഫ് കള്ളാര്‍, ജോബി മെത്തനത്ത് എന്നിവര്‍ ആശംസകളും നേര്‍ന്നു സംസാരിച്ചു. സെക്രട്ടറി ജോമിറ്റ് കെ തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും ജോളി ജോഷി വരവ് – ചിലവ് കണക്കുകളും അവതരിപ്പിച്ചു. കുട്ടികളുടെയും അംഗങ്ങളുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. മനീഷ് ആദോപള്ളിയുടെ നേതൃത്വത്തില്‍ മനോജ് മരുതൂര്‍ പ്രസിഡന്റും, സജിന്‍ പുള്ളോലിക്കല്‍ സെക്രട്ടറിയും ജോമിറ്റ് കെ.തോമസ് ട്രഷററും ആയി പതിനേഴംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ ആയി സുമേഷ് ജോസഫ് (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് രാജു ( ജോ സെക്രട്ടറി), അഷ്‌റഫ് കള്ളാര്‍ (ജോ. ട്രഷറര്‍), വിശ്വന്‍ ചുള്ളിക്കര (അഡ്വെസര്‍), മനീഷ് ആദോപ്പള്ളി, ജിതേഷ് മുന്നാട്, ജോളി ജോഷി (ആര്‍ട്‌സ് സെക്രട്ടറിമാര്‍), സണ്ണി ചെമ്പകതടം അബ്ദുല്‍സലാം (രക്ഷാധികാരിമാര്‍),
ജോബി മെത്താനത്ത്, ജെന്‍ഷില്‍, മുസ്തഫ ഒടയംച്ചാല്‍, ശരീഫ് കള്ളാര്‍, ബെന്നി പുക്കറ (എക്‌സികൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍)
ചടങ്ങില്‍ റിട്ട. അധ്യാപകന്‍ എ സി തോമസിനും, സണ്ണി ഒടയംചാലിന്റെ മാതാവിനും യോഗം അനുശോചനം രേഖപ്പെടുത്തുകയും, ഇബ്രാഹിം കള്ളാര്‍ ഭവന നിര്‍മ്മാണ ഫണ്ടിലേക്കുള്ള കൂട്ടായ്മയുടെ സഹായം കൈമാറുകയും ചെയ്തു.
പുതിയ പ്രസിഡന്റ് മനോജ് മരുതൂര്‍, സെക്രട്ടറി സജിന്‍ പുള്ളോലിക്കല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
ഷീന മനോജ് മരുതൂര്‍ അവതാരികയായിരുന്നു. സുമേഷ് ജോസഫ് നന്ദി പറഞ്ഞു.

Leave a Reply