കലോത്സവ വിജയികൾക്ക് അനുമോദനവും, സൗജന്യ തയ്യൽ പരിശീലന ഉദ്ഘാടനവും നടത്തി.

രാജപുരം: കടുമേനി നവരസ നൃത്തസംഗീത വിദ്യാലയത്തിലെ 2022 – 23 വർഷത്തിൽ സ്കൂൾ കലോത്സവ വിജയി കൾക്ക് അനുമോദനവും, നവരസ കലാ ക്ഷേത്രയും ലയൺസ് ക്ലബ് ഓഫ് ചെറുപുഴയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തയ്യൽ പരിശീലനവും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ.പി.സുധീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മേഴ്സി മാണി അധ്യക്ഷത വഹിച്ചു. കലാക്ഷേത്ര ഡയറക്ടർ ജോബി നവരസ സ്വാഗതം പറഞ്ഞു. കടുമേനി എസ് എൻ ഡി പി സ്കൂൾ മാനേജർ വിജയ രംഗൻ മാസ്റ്റർ, ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ക്ലയർ, നീലം പറ ജമാഅത്ത് സെക്രട്ടറി ടി.എ.അബ്ദുൽ സലാം, ചമയം നീലേശ്വരം മേഖല പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി, ജയകേരള ക്ലബ് പ്രസിഡന്റ് തോമസ് മാത്യു മണ്ണനാനിക്കൽ , ലയൺസ് ക്ലബ് പ്രസിഡന്റ് കെ.കെ. വേണുഗോപാൽ, കെവി വി ഇ എസ് ട്രഷറർ അബ്ദുൾ ഫത്താക്ക്, പ്രസിഡന്റ് ടോമി കുന്നി പറമ്പിൽ , വൈസ് മെൻസ ഗോൾഡൻ വിങ്ങ് ജോയിൻ സെക്രട്ടറി
സോബി കയ്യാലപ്പറമ്പിൽ , പി ആർ സി ഗ്രന്ഥാലയം ജോ . സെക്രട്ടറി
അബ്ദുൾ റഷീദ്, നൃത്താധ്യാപകൻ സതീഷ് നീലേശ്വരം, രക്ഷാകർതൃ സമിതി അംഗം മഞ്ജുരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ സപര്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത രവീന്ദ്രൻ കൊട്ടോടിയെ ഉപഹാരം നൽകി അനുമോദിച്ചു.

Leave a Reply