രാജപുരം: ഫെബ്രുവരി 10 മുതൽ മലപ്പുറത്ത് നടക്കുന്ന കേരള സ്റ്റേറ്റ് സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ല ടീമിനെ രാജപുരാ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കുളിലെ അലോണ ജോൺ നയിക്കും . വൈസ് ക്യാപ്റ്റനായി ടെസി മോൾ സാബുവിനെയും തിരഞ്ഞെടുത്തു. കേരള സംസ്ഥാന സബ്ജൂനിയർ ഹോക്കി ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങൾക്കുള്ള അഞ്ചുദിവസത്തെ ക്യാമ്പ് രാജ പുരത്ത് സമാപിച്ചു. സമാപന സമ്മേളനത്തിൽ ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എംഅച്യുതൻ മാസ്റ്റർ,എഫ് എച്ച് എസ് രാജപുരം ഹെഡ്മാസ്റ്റർ ഒ.എ.എബ്രഹാം, പിടിഎ പ്രസിഡണ്ട് കെ.എ.പ്രഭാകരൻ, എ.വി.പവിത്രൻ മാസ്റ്റർ, ആദർശ് ദേവദാസ് , ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ടെസ്‌ല എനർജി പ്രൈവറ്റ് ലിമിറ്റഡ് സ്പോൺസർ ചെയ്ത ജേഴ്സി ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേർന്ന് ശ്രീകാന്തിൽ നിന്നും ഏറ്റുവാങ്ങി.