രാജപുരം: പൊടവടുക്കം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഫെബ്രുവരി 26 ന് നടക്കുന്ന മഹാശനീശ്വരപൂജയ്ക്കും ലക്ഷം ദീപ സമർപ്പണത്തിനും മുന്നോടിയായി വിവിധ ക്ഷേത്ര ഭാരവാഹികളുടേയും ഭക്തജനങ്ങളുടേയും സത്സംഗമ സഭ സംഘടിപ്പിച്ചു. സമൂഹ ലളിതാസഹസ്രനാമാർച്ചനയോട് കൂടി തുടങ്ങിയ സത്സംഗമസഭയിൽ ഇരിവൽ ഐ.കെ കേശവതന്ത്രി ഭദ്രദീപം കൊളുത്തി.കെ നാരായണൻ നായർ,കപ്പാത്തിക്കാൽ സ്വാഗതം പറഞ്ഞു. ആഘോഷക്കമ്മിറ്റി ചെയർമാൻ
ദാമോദരൻ ആർക്കിടെക്ട് അദ്ധ്യക്ഷത വഹിച്ചു. ബാലൻ മാസ്റ്റർ പരപ്പ ആദ്ധ്യാത്മിക ഭാഷണം നടത്തി.
ക്ഷേത്രസേവാസംഘം പ്രസിഡന്റ്
പി.നാരായണൻ നായർ , സെക്രട്ടറി അഭിലാഷ്കുമാർ പുതിയകണ്ടം, വേങ്ങയിൽ തറവാട് വൈസ് പ്രസിഡന്റ്
വി.ബാലകൃഷ്ണൻ നായർ പേരടുക്കം, ആഘോഷ കമ്മിറ്റി വർക്കിങ്ങ് ചെയർമാൻ എ.നാരായണൻ നായർ പുതിയകണ്ടം, ആധ്യാത്മിക പ്രഭാഷകൻ സുകുമാരൻ നായർ പരപ്പ, രക്ഷാധികാരി
എം.മാധവൻ നായർ പൊടവടുക്കം. ട്രഷറർ വി .മാധവൻ നായർ ആനക്കല്ല്,
യുഎ ഇ കമ്മിറ്റി അംഗം എ.തമ്പാൻ നായർ പൊടവടുക്കം,
എം.കെ ഭാസ്കരൻ നായർ ബേളൂർ,
യുവജന സമിതി ചെയർമാൻ കെ.ഷിജു, മാതൃ സമിതി പ്രസിഡന്റ് ദാക്ഷായണി മാധവൻ നായർ ,
കൺവീനർ ഗീതബാബു എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി കൺവീനർ സുരേഷ് കോട്ടക്കുന്ന് നന്ദി പറഞ്ഞു.