വീണ് കിട്ടിയ പണം തിരിച്ചേൽപ്പിച്ച് ആദിത്യൻ സത്യസന്ധതയുടെ മാതൃക.

രാജപുരം: വീണു കിട്ടിയ 500 രൂപയിൽ തിളങ്ങുന്നത് സത്യസന്ധതയുടെ ഉദാത്ത മാതൃകയായി ആദിത്യൻ, ഇരിയ ഗവ. ഹൈസ്കൂളിലെ ആറാംതരം വിദ്യാർത്ഥി ആദിത്യനാണ് വീണു കിട്ടിയ പണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിച്ചത്. കവുങ്ങുകയറ്റ തൊഴിലാളി ജോലി കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന സമയത്താണ് പണം വഴിയിൽ വീണുപോയത്.സ്കൂൾ വിട്ട് വരുന്ന വഴിയിൽ ആദിത്യന് പണം കിട്ടുകയും വീട്ടുകാരെ അറിയിച്ച് ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു

Leave a Reply