ബേളൂർ ശിവക്ഷേത്രം ശിവരാത്രി ആറാട്ട് ഉത്സവം ഫെബ്രുവരി 13 മുതൽ .

രാജപുരം: ബേളൂർ ശിവക്ഷേത്രം ശിവരാത്രി ആറാട്ട് ഉത്സവവും തെയ്യം കളിയാട്ടവും ഫെബ്രുവരി 13 മുതൽ 19 വരെ നടക്കും. 13 ന് രാവിലെ 6.58 മുതൽ കലവറ നിറയ്ക്കൽ, 14 ന് രാവിലെ 10 മണിക്ക് കൊടിയേറ്റ്, തുടർന്ന് സോപാന സംഗീതം, 12 മണിക്ക് മഹാപൂജ, പ്രസാദന വിതരണം 1 മണിക്ക് അന്നദാനം, വൈകിട്ട് 6 മണിക്ക് തായമ്പക, 6.30 ന് വിളക്ക് പൂജ, 7.30 ന് തിരുവാതിര, 8 മണിക്ക് കലാസന്ധ്യ 8.30 ന് അത്താഴപൂജ, തുടർന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത് . മേളം. 15 ന് രാവിലെ മുതൽ താന്തിക കർമങ്ങൾ രാത്രി 7 മണിക്ക് സാസംകാരിക സമ്മേളനം, 8.30 ന് നാടൻ കലാമേള, 9.30 ന് അത്താഴ പൂജ എഴുന്നള്ളത്ത്, 16 ന് രാവിലെ 10 മണിക്ക് ഭജന, വൈകിട്ട് 6 മണിക്ക് കേളി, ദീപാരാധന, തായമ്പക. 7.30 ന് തിരുവാതിര, 8 മണിക്ക് പൂരക്കളി, 9.30 ന് അത്താഴ പൂജഡ, ശ്രീഭൂതബലി എഴുന്നള്ളത്ത്, വസന്ത മണ്ഡപത്തിൽ പൂജ, തുടർന്ന് നൃത്തോത്സവം. 17 ന് രാവിലെ 11 മണിക്ക് ഭജന വൈകിട്ട് 5 മണിക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്. പള്ളി വേട്ട കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്, നഗര പ്രദക്ഷിണം, വിവിധ ക്ഷേത്ര പരിസരങ്ങളിൽ എതിരേറ്റ് വിശേഷാൽ പൂജ, 18 ന് ശിവരാത്രി ദിവസം രാവിലെ 6 മണിക്ക് കണികാണിക്കൽ, രാവിലെ 10 മണിക്ക് ഭക്തിഗാന സുധ, വൈകിട്ട് 5 മണിക്ക് ആറാട്ട് എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, 8 മണിക്ക് തെയ്യങ്ങളുടെ തുടങ്ങൽ, 9 മണിക്ക് കരിമരുന്ന് പ്രയോഗം, നൃത്തോത്സവം. 11 മണിക്ക് കൊടിയിറക്കം, 12 മണിക്ക് പൊട്ടൻ തെയ്യത്തിന്റെ പുറപ്പാട്. 19 ന് രാവിലെ 9 മണിക്ക് ചാമുണ്ഡി തെയ്യം പുറപ്പാട്, 11 മണിക്ക് വിഷ്ണുമൂർത്തി തെയ്യം പുറപ്പാട്.

Leave a Reply