പൂടംകല്ല് ടൗണിൽ നിർമാണം പൂർത്തിയാക്കാതെ കൾവർട്ട്

രാജപുരം: കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ പൂടംകല്ലിലെ കൾവർട്ട് കുഴി അപകട ഭീഷണി ഉയർത്തുന്നു. കൾവർട്ട് നിർമാണത്തിനായി കുഴിയെടുത്ത് ആഴ്ചകളായിട്ടും തുടർ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ മാസം അവസാനം കള്ളാർ വരെ ടാറിങ് പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ റോഡിൽ പല സ്ഥലത്തും കൾവർട്ട് പകുതി ഭാഗത്തെ നിർമാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. പൂടംകല്ലിൽ കോൺക്രീറ്റ് നടത്താൻ ആഴത്തിൽ കുഴിയെടുത്തിട്ട് ദിവസങ്ങളായി. ഇത് പൂർത്തിയാക്കാതെയാണ് നിലവിൽ ടാറിങ് നടത്താനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളത്. കുഴിക്ക് ചുറ്റിലും അപകട മുന്നറിയിപ്പായി റിബൺ മാത്രമാണ് കെട്ടിയിട്ടുള്ളത് രാത്രിയിൽ കുഴി അപടക ഭീഷണി ഉയർത്തുന്നതായും നാട്ടുകാർ പറയുന്നു.

Leave a Reply