മാതൃഭാഷാ കൈയ്യൊപ്പ് പുരസ്കാര ജേതാവ് പി.വി.ശിവരഞ്ജനിക്ക് അനുമോദനമൊരുക്കി ജനശ്രീ .

രാജപുരം: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര ബാപ്പുജി സ്മാരക വായനശാല നൽകുന്ന മാതൃഭാഷാ കൈയ്യൊപ്പ് പുരസ്കാര ജേതാവായ പനത്തടി പെരുതടിയിലെ പി.വി.ശിവരഞ്ജിനിയെ ജനശ്രീ ബ്ലോക്ക് ചെയർമാൻ വിനോദ് കുമാർ മൊമെന്റോ നൽകി അനുമോദിച്ചു. മണ്ഡലം ചെയർമാൻ എം.ജയകുമാർ ക്യാഷ് അവാർഡ് നൽകി, ജനശ്രീ മണ്ഡലം സെക്രട്ടറി വിനോദ് ഫിലിപ്പ്, ജില്ലാ ജനശ്രീ കമ്മറ്റി അംഗം രാജീവ് തോമസ്, സിന്ധു പ്രസാദ്, മാത്യൂസ് അരി പ്രോഡ്, പി.എം.രാഘവൻ, രതീഷ് പെരുതടി, വിനോദ് പുളിംങ്കൊച്ചി, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ശിവരഞ്ജിനിയുടെ മാതാപിതാക്കളായ പി. രാമചന്ദ്രനേയും, രാജശ്രീയേയും, ബളാംതോട് സ്കൂളിലെ മലയാളം അധ്യാപകൻ അനീഷ് എന്നിവരെ, ജനശ്രീ പനത്തടി മണ്ഡലം സഭ അഭിനന്ദിച്ചു.

Leave a Reply