രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിന്റെ ഒരു വർഷം നീണ്ട് നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ആഘോഷം തിങ്കളാഴ്ച വൈകിട്ട് 3.30 ന് സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട്, പ്രധാനാധ്യാപകർ എം.എ.സജി, പബ്ലിസിറ്റി കൺവീനർ ബിജു പി. ജോസഫ് , പി.ടി.എ പ്രസിഡന്റ് എ.സി. സജി എന്നിവർ അറിയിച്ചു. സമാപന ആഘോഷവും, യാത്രയയപ്പ് സമ്മേളനവും കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കോർപറേറ്റ് എജ്യുക്കേഷൻ സെക്രട്ടറി ഫാ.തോമസ് പുതിയകുന്നേൽ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യപ്രഭാഷണം നടത്തും. ഹൊസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ അഹമ്മദ് ഷെരീഷ് എൻഡോവ്മെന്റ് വിതരണം നടത്തും. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഫോട്ടോ അനാഛാദനം രാജപുരം ഫൊറോന വികാരി ഫാ.ജോർജ് പുതുപ്പറമ്പിൽ, സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചക്കോ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്റ്റാഫ് സെക്രട്ടറി ഫാ ജോബി കാച്ചനോലിക്കൽ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും.