മാലക്കല്ല് സെൻമേരിസ് എ യു പി സ്കൂൾ പഠനോത്സവം ശ്രദ്ധേയമായി.
രാജപുരം: ഫ്ലാറ്റിനും ജൂബിലിയുടെ
നിറവിൽ നിൽക്കുന്ന മാലക്കല്ല് സെൻമേരിസ് യുപി സ്കൂളിലെ പഠനോത്സവം ഏറെ ശ്രദ്ധേയമായ ഒരു പരിപാടിയായി മാറി. സ്കൂളിലെ ഒരു വർഷത്തെ കുട്ടികളുടെ പഠനം മികവുകളുടെ അവതരണവും പ്രദർശനവും സ്കൂളിൽ പ്രത്യേകമായി നടപ്പിലാക്കിയ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലുള്ള റീഡേഴ്സ്തീയറ്റർ, ഇംഗ്ലീഷ് കാർണിവൽ, കേരള യാത്ര, നാടറിഞ്ഞ് നമ്മളും മണ്ണെറിഞ്ഞ് കൃഷിയും. എന്നീ നാല് പ്രോജക്ടുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പരിപാടികൾ ആയിരുന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനി ഫിലിപ്പ്, സിആർസി കോഡിനേറ്റർ ശ്രീജ, പിടിഎ പ്രസിഡണ്ട് എസ്.സജി തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപകൻ എം.എ.സജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫാ.ജോബി കാച്ചലോനിക്കൽ നന്ദിയും പറഞ്ഞു.