കത്തോലിക്കാ കോൺഗ്രസ് പാണത്തൂർ യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
രാജപുരം: കേന്ദ്ര – കേരള സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കേതിരെ കത്തോലിക്കാ കോൺഗ്രസ് പാണത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സ്റ്റീഫൻ മലമ്പേൽപതിക്കൽ സ്വാഗതം പറഞ്ഞു. ജോണി തോലമ്പുഴ അധ്യക്ഷത വഹിച്ചു.
ഫാ. ജോൺ വെങ്കിട്ടയിൽ ഉദ്ഘാടനം ചെയ്തു. അജി പൂന്തോട്ടത്തിൽ, സിബി പുതുവീട്ടിൽ, തോമസ് വരകുകാലായിൽ എന്നിവർ പ്രസംഗിച്ചു. ഷാജു ആടുകുഴിയിൽ നന്ദി പറഞ്ഞു.