എണ്ണപ്പാറ എഫ്എച്ച്സിയിൽ കിടത്തി ചികിത്സ ആരംഭിക്കണം: യൂത്ത് കോൺഗ്രസ് .
രാജപുരം: നിരവധി രോഗികൾക്ക് ആശ്രയമായി മാറുന്ന കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപാറ എഫ്എച്ച്.സി യിൽ കിടത്തി ചികിത്സ ആരംഭിക്കണം എന്ന് യൂത്ത് കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം സമ്മേളനം കാലിച്ചാനടുക്കം നടന്നു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിബിൻ ജയിംസിന്റെ ആധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബളാൽ ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രൻ അടുക്കം, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം, ജില്ലാ സെക്രട്ടറി അഖിൽ അയ്യങ്കാവ്, പഞ്ചായത്ത് അംഗം അഡ്വ.പി.ഷീജ, മുരളി പനങ്ങാട്, നന്ദന, ആഷിഷ്, എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് അനുബന്ധിച്ചു കിനാനൂർ കരിന്തളം മണ്ഡലം സെക്രട്ടറി സിജോ പി ജോസഫ് യൂത്ത് കോൺഗ്രസ്സും ആധുനിക ഭാരതവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു..