ഗുരുപുരം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

ഗുരുപുരം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

രാജപുരം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലെ ഗുരുപുരത്തുകാർ കുടിവെള്ളത്തിനു് ഇനി വെള്ളം വണ്ടിയെ കാത്തു നിൽക്കേണ്ട. കടുത്ത വേനലിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഗുരുപുരത്തെ താമസക്കാർക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ഗുരുപുരം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.മുരളി, എം.തമ്പാൻ, ഗോപകുമാരി എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതം പറഞ്ഞു.

Leave a Reply