പഠനോത്സവം ഉദ്ഘാടനം ചെയ്തു.
രാജപുരം: പ്രാന്തർകാവ് ഗവ: യു.പി സ്കൂൾ പഠനോത്സവത്തിന്റെയും ഇംഗ്ലീഷ് കാർണിവെല്ലിന്റെയും ഉദ്ഘാടനം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് മനോജ് അദ്ധ്യക്ഷത വഹിച്ചു. 13-ാം വാർഡ് മെമ്പർ എൻ.വിൻസെന്റ് ബി.ആർ.സി. കോർഡിനേറ്റർ സുനിത, ചിഞ്ചു ബിനു എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ അജിത്ത്കുമാർ സ്വാഗതവും ജനാർദ്ദനൻ നന്ദിയും പറഞ്ഞു.