കോളിച്ചാൽ മൊട്ടയം കൊച്ചി വനത്തിൽ തീപിടുത്തം. തീ നിയന്ത്രണ വിധേയമാക്കി.
രാജപുരം: മരുതോം സെക്ഷനിലെ മൊട്ടയം കൊച്ചി വനത്തിൽ ഇന്നുച്ചയോടെ തീപിടിച്ചു. 2 ഏക്കറിലധികം വനം കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയെങ്കിലും റോഡ് സൗകര്യമില്ലാത്തതിനാൽ രക്ഷാ പ്രവർത്തനം നടത്താനായില്ല. തുടർന്ന് വനപാലകരും നാട്ടുകാരും ചേർന്ന് ഫയർ ലൈൻ തീർത്തി തീ കൂടുതൽ ഭാഗത്ത് പടരുന്നത് തടഞ്ഞതിനാൽ കൂടുതൽ ഭാഗത്ത് തീ പടർന്നില്ല.