പൂടംകല്ല്– പാണത്തൂർ സംസ്ഥാനപാത നവീകരണം വേഗത്തിലാക്കണം: രാജപുരം ഫൊറോന.
രാജപുരം: നിർമ്മാണത്തിലെ അശാസ്ത്രീയതയും, കരാറുകാരന്റെ അനാസ്ഥയും മൂലം നിർമ്മാണ പ്രവർത്തികൾ മന്ദഗതിയിലായ പൂടങ്കല്ല്–പാണത്തൂർ സംസ്ഥാനപാതയുടെ നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് രാജപുരം ഫൊറോന വൈദികരുടെയും കൈക്കാരന്മാരുടെയും സമ്മേളനം ആവശ്യപ്പെട്ടു. നിർമ്മാണത്തിലെ മെല്ല പ്പോക്കും പൊടി ശല്യവും മൂലം ജനങ്ങൾ പൊറുതിമുട്ടുന്നു. കാലവർഷം അടുത്ത് വരുന്ന ഈ സമയത്ത് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാന പാതയും, അന്തർസംസ്ഥാന പാതയുമായ ഈ റോഡിന്റെ പണി വേഗത്തിലാക്കിയി ല്ലെങ്കിൽ പൊതുജനങ്ങളെ അണിനിർത്തി പ്രതിഷേധിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി. സമ്മേളനം ഫൊറോനാ വികാരി ഫാ.ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ.ജോസ് തറപ്പുതൊട്ടിയിൽ, ഫാ.ജോഷി വലിയവീട്ടിൽ, ഫാ. ഷിനോജ് വെള്ളായിക്കില്‍, ജിജി കിഴക്കേപുറത്ത്, സന്തോഷ് കനകമൊട്ട, ജോസ് കളപ്പുരക്കൽ എന്നിവർ സംസാരിച്ചു.