കൊട്ടോടി പുഴയിൽ അനുവദിച്ച് ചെക് ഡാം മാറ്റിയതിനെതിരെ പ്രതിഷേധം.

കൊട്ടോടി പുഴയിൽ അനുവദിച്ച് ചെക് ഡാം മാറ്റിയതിനെതിരെ പ്രതിഷേധം.

രാജപുരം : കൊട്ടോടി പുഴയിൽ അനുവദിച്ച് ചെക് ഡാം അതേ പുഴയിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നിർമാണം ആരംഭിച്ചതിനെതിരെ പ്രതിഷേധം. കൊട്ടോടി കുടിവെള്ള പദ്ധതി പമ്പ് ഹൗസിന് സമീപം ചെക് ഡാം നിർമിക്കാൻ ആദ്യം എസ്റ്റിമേറ്റ് എടുത്ത് പ്രാരംഭ ഘട്ട പ്രവർത്തനം നടത്തിയിരുന്നു. 2 കോടി 40 ലക്ഷം രൂപയ്ക്ക് ടെൻഡറായി വർക്ക് തുടങ്ങി രണ്ടാം ദിവസം പ്രവൃത്തി നിർത്തി. പാലപ്പുഴ ചെക് ഡാമിന്റെ വെള്ളം കൊട്ടോടി വരെ എത്തുന്നതിനാലാണ് ചെക് ഡാം പ്രവൃത്തി നിർത്തുന്നതായാണ് അധികൃതർ നാട്ടുകാരോട് പറഞ്ഞത്. അതേ സമയം ചില വ്യക്തികൾ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചെക് ഡാം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നും ആക്ഷേപമുണ്ട്. നിലവിൽ കൊട്ടോടിയിൽ നിന്നും മാറി 2 കോടി 19 ലക്ഷം രൂപയ്ക്ക് ടെൻഡർ പൂർത്തിയായ ചെക്ക്ഡാമിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.

Leave a Reply