നായ്ക്കയം സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു.

നായ്ക്കയം സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു.

നായ്ക്കയം : ജിഡബ്ല്യൂഎൽപി സ്കൂൾ നായ്ക്കയത്തിന്റെ 59 മത് വാർഷികാഘോഷവും പ്രധാനാദ്ധ്യാപിക വിജയമ്മ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഡംഗം ഗോപി അധ്യക്ഷത വഹിച്ചു.കോടോം – ബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. കരുണാപുരം പളളി വികാരി ഫാ.ജോൺസൺ പുലിയുറുമ്പിൽ വിശിഷ്ടാതിഥിയായി, മുൻ എഇഒ പി.വി.ജയരാജ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജനി കൃഷ്ണൻ , പി ടിഎ പ്രസിഡന്റ്‌ പി.ഉണ്ണികൃഷ്ണൻ , മുൻ പിടിഎ പ്രസിഡന്റ്‌ സി.കൃഷ്ണൻ, സ്കൂൾ ലീഡർ നാജിയ ഫാത്തിമ എന്നിവർ സംസാരിച്ചു. വിജയമ്മ ടീച്ചർ മറുപടി പ്രസംഗം നടത്തി. സ്കൂളിൽ വിവിധ മത്സരങ്ങൾക്ക് പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരസമർപ്പണം നടന്നു. സ്റ്റാഫ്‌ സെക്രട്ടറി എം.ഐ.ബിനോദ് നന്ദി പറഞ്ഞു. നിമ്മി ടീച്ചർ മാജിക് ഷോ അവതരിപ്പിച്ചു. കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, തുടങ്ങിയവരുടെ കലാപരിപാടികൾ അരങ്ങേറി.

Leave a Reply