പനത്തടി പഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു.
രാജപുരം: കുടിവെള്ളം ക്ഷാമം രൂക്ഷമായ പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത് നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.കുരിയക്കോസ് അധൃക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലതാ അരവിന്ദൻ , സുപ്രിയ ശിവദാസ് , പഞ്ചായത്ത് അംഗങ്ങളായ പി.കെ.സൗമൃ മോൾ, വി. സജിനിമോൾ, എൻ.വിൻസെന്റ് , മെഡിക്കൽ ഓഫിസർ അനുരൂപ് ശശിധരൻ , ഹെൽത്ത് ഇൻസ്പെക്ടർ കെ.എൻ വിനയ്കുമാർ , സെക്രട്ടറി റ കെ.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു