പെരുതടി മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവം, ഒന്ന് കുറ് നാൽപ്പത് ദേവന്മാരുടെ കളിയാട്ട ഉത്സവം എന്നിവയ്ക്ക് നാളെ തുടക്കം.
രാജപുരം: പെരുതടി മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവം, ഒന്ന് കുറ് നാൽപ്പത് ദേവന്മാരുടെ കളിയാട്ട ഉത്സവം എന്നിവയ്ക്ക് നാളെ ചൊവ്വാഴ്ച വൈകിട്ട് തുടക്കമാകുമെന്ന് നിർമാണ കമ്മിറ്റി ചെയർമാൻ എം.കുഞ്ഞമ്പു നായർ അഞ്ജനുമുക്കൂട്, പ്രസിഡന്റ് എം. കേശവൻ, സെക്രട്ടറി ടി.പി പ്രസന്നൻ, വൈസ് പ്രസിഡന്റ് ടി.ആർ.രാജൻ, ട്രഷറർ പി.രാമചന്ദ്ര സരളായ, പി.എൻ. രാഘവൻ എന്നിവർ അറിയിച്ചു.
വൈകിട്ട് 5.30 ന് നടതുറക്കൽ 5.45 ന് ആചാര്യവരവേൽപ്, 8.30 ന് ദീപാരാധന, 6.45 ന് തിരുവത്താഴത്തിന് അരി അളക്കൽ. ബുധനാഴ്ച രാവിലെ 6 ന് ഗണപതി ഹോമം, 8 മണിക്ക് ഉഷപൂജ, 11 മണിക്ക് കലവറ നിറയ്ക്കൽ, 12 മണിക്ക് മഹാപൂജ, വൈകിട്ട് 5.30 ന് കേളി, 6.15 ന് കാഴ്ച വരവ്, 6.30 ന് ദീപാരാധന, 8.30 ന് അത്താഴ പൂജ , ശീഭൂതബലി. 10 മണിക്ക് തിടമ്പ് നൃത്തം. 6 ന് രാവിലെ നട തുറക്കൽ , പൂജ തുലാഭാരം. തുടർന്ന് ക്ഷേത്രം ട്രസ്റ്റി നീലേശ്വരം തെക്കേ കോവിലകം വലിയ തമ്പുരാൻ ടി.സി.ഉദയവർമ രാജ , തന്ത്രിമാരായ കക്കാട്ട് കിഴക്കേ ഇല്ലത്ത് നാരായണ പട്ടേരി,പടിഞ്ഞാറെ ഇല്ലത്ത് കേശവ പട്ടേരി, മേൽശാന്തി ശ്രീകാന്ത്. ശിൽപി കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്. ഭാഗവത ആചാര്യൻ മാങ്കുളം ഗോവിന്ദൻ നമ്പൂതിരി, നിർമാണ കമ്മിറ്റി ചെയർമാൻ എം. കുഞ്ഞമ്പു നായർ അഞ്ജനമുക്കൂട്, സെക്രട്ടറി ടി.പി. പ്രസന്നൻ എന്നിവരുടെ സാന്നിധ്യത്തിൽ നടപ്പന്തൽ കിഴക്കേ ഗോപുരം, മുറ്റം കരിങ്കല്ല് പാകൽ, ഒറ്റക്കാൽ മണ്ഡപം എന്നിവയുടെ സമർപ്പണവും നടക്കും. 8 ന് രാവിലെ മുതൽ ഒന്ന് കുറവ് നാൽപത് ദേവന്മാരുടെ കളിയാട്ടം. വൈകിട്ട് ഭഗവതി മുടിയെടുക്കുന്നതോടെ കളിയാട്ടം അവസാനിക്കും.