കുവൈറ്റിലെ കടുത്ത ചൂടില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ ‘മരുഭൂമിയിലെ മന്ന’യുമായി കുവൈറ്റ് കെ.സി.വൈ.എല്‍

  • കുവൈറ്റ് : കുവൈറ്റില്‍ തുറസായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് 50°c മുകളിലുള്ള കനത്ത ചൂട്. സ്വന്തം കുടുംബം പോറ്റുവാനായി കനത്ത ചൂടിനെ അവഗണിച്ചുകൊണ്ട് തുച്ഛമായ ശമ്പളത്തിന് ജോലി ചെയുന്ന സാധാരണകരായ തൊഴിലാളികള്‍ക്ക് ഒരു ചെറിയ ആശ്വാസമായി കുവൈറ്റ് കെ.സി.വൈ.എല്‍ ന്റെ മരുഭൂമിയിലെ മന്ന അവര്‍ക്ക് മുന്നില്‍ എത്തിച്ചേര്‍ന്നു.
    കുവൈറ്റ് കെ.സി.വൈ.എല്‍ ട്രഷറര്‍ ജെറിന്‍ ജെയിംസിന്റെയും, വൈസ് പ്രസിഡന്റ് ഫിമില്‍ ഫിലിപ്പിന്റെയും, മറ്റ് മെമ്പേഴ്‌സിന്റെയും നേതൃത്വത്തില്‍ കുവൈറ്റിലെ സാല്‍മിയ, ജാബ്രിയ ഏരിയകളില്‍ കനത്ത ചൂടില്‍ ജോലി ചെയുന്ന പ്രവാസി തൊഴിലാളികള്‍ക്ക് കിറ്റ് വിതരണം ചെയ്തു.

Leave a Reply