പെരിങ്കയ -കാരമൊട്ട റോഡ് ഉദ്ഘാടനം ചെയ്തു

രാജപുരം: കള്ളാർ പഞ്ചായത്ത് ആറാം വാർഡിലെ പെരിങ്കയ -കാരമൊട്ട റോഡ് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ആറ് ലക്ഷത്തി എഴുപതിനായിരം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. ഈ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ഇതുവരെ ഗതാഗത സൗകര്യം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. റോഡിന്റെ പ്രവർത്തി പൂർത്തി കരിക്കുന്നതോടെ ഈ മേഖലയിലെ കുടുംബങ്ങളുട യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സാധിച്ചു. ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത അദ്ധ്യക്ഷത വഹിച്ചു. ബാബു കാരമൊട്ട സ്വാഗതവും മാത്യു കമുകുംപുഴ നന്ദിയും പറഞ്ഞു.

Leave a Reply