ബളാലില്‍ നിന്നും യാത്രക്കാരുമായി വരികയായിരുന്ന ജനകീയ ജീപ്പ് പാലച്ചുരം തട്ടിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു

  • രാജപുരം: ബളാലില്‍ നിന്നും യാത്രക്കാരുമായി വരികയായിരുന്ന ജനകീയ ജീപ്പ് പാലച്ചുരം തട്ടിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്നു വിദ്യാര്‍ഥികള്‍ അടക്കം ഏഴു പേര്‍ക്കു പരുക്ക് പറ്റി. ജീപ്പ് ഡ്രൈവര്‍ മാധവന്‍ (45),രഹന (23), സോഫിയ കൊട്ടോടി (46), പ്രസീത ചുളളിക്കര (37). വിദ്യാര്‍ഥികളായ പാലച്ചുരം തട്ടിലെ അനൂപ് (16), രതീഷ് (17), മൃദുല (16) പരുക്കേറ്റവരെ പുടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്.നിയന്ത്രണം വിട്ടു നാല്‍പതടി താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പിലുണ്ടായിരുന്നവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Leave a Reply