മരുന്നില്ലാതെ പ്രതിരോധം രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂളില്‍ ബോധവല്‍ക്കരണം

  • രാജപുരം: ടാഗോര്‍പബ്ലിക് സ്‌കൂള്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിനെ മരുന്ന് രഹിത സ്‌കൂള്‍ ആക്കിമാറ്റാന്‍ ബോധവല്‍ക്കരണ ക്ലാസുമായി സ്‌കൂള്‍ അധികൃതര്‍. ജീവിതശൈലി ക്രമീകരിച്ച് മരുന്നില്ലാതെ രോഗത്തെ ഇല്ലാതാക്കാനുള്ള ബോധവല്‍ക്കരണമാണ് ജൂബിലിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിക്കുന്നത്. ഇതിലൂടെ സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും നിലവിലെ ജീവിതശൈലിയില്‍ മാറ്റം വരുത്തി മരുന്നില്ലാതെ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ് വളര്‍ത്തുകയാണ് ലക്ഷ്യം. പ്രകൃതി ചികിത്സ അക്യൂഹീലര്‍ ഡോക്ടര്‍ എം ജി സഞ്ജീവന്റെ നേതൃത്വത്തില്‍ 21ന് രാവിലെ 11 മുതല്‍ 12.30 വരെയാണ് ക്ലാസ.തുടര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും

Leave a Reply