കള്ളാർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.

കള്ളാർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.

രാജപുരം: കെട്ടിട നികുതി, പെർമിറ്റ് ഫീസ് എന്നിവ കുത്തനെ ഉയർത്തിയ സംസ്ഥാന സർക്കാറിന്റെ നികുതി കൊള്ളക്കെതിരെ കള്ളാർ ടൗണിൽ നിന്നു ആരംഭിച്ച മർച്ചും
കള്ളാർ പഞ്ചായത്തിന്റെ മുമ്പിൽ നടത്തി
ധർണാ സമരവും ഡിസിസി സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു.
കെ.ഗോപി സ്വാഗതം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്
എം.എം.സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ , പി.എആലി, പ്രിയ ഷാജി, ബി.അബ്ദുള്ള,
വിനോദ്, പി.സി.തോമസ്, ജോണി . ഒ.ടി.ചാക്കോ , സജി പ്ലാച്ചേരി, ബേബി ഏറ്റിയപള്ളിയില്‍, ത്രേസ്യാമ്മ ജോസഫ് , സെന്റിമോൻ , പി.ഗീത, റോയ് എന്നിവർ സംസാരിച്ചു

Leave a Reply