രാജപുരം : മഹാത്മഗാന്ധി സർവകലാശാലയിൽ നിന്നും മാനേജ്മെൻ്റ് സ്റ്റഡീസിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ അഖിൽ തോമസ്. രാജപുരം പൂഴിക്കാലായിൽ തോമസ് – ഡെയ്സി ദമ്പതികളുടെ മകനും രാജപുരം സെയ്ൻ്റ് പയസ് ടെൻത് കോളേജിലെ മാനേജ്മെൻ്റ് സ്റ്റഡീസ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറുമാണ്. ഭാര്യ ദിവ്യ അബ്രഹാം. റബേക്ക, ഹെൻറി എന്നിവർ മക്കളാണ്. എം. ജി സർവകലാശാല മാനേജ്മെൻ്റ് സ്റ്റഡീസ് വിഭാഗം മുൻ മേധാവി പ്രൊഫസർ ഡോ. സിബി സഖറിയാസിൻ്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തികരിച്ചത്.