രാജപുരം: ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചുള്ളിക്കരയിലെ മിനി. ബി.സതീശൻ്റെ ചികിത്സാ ചെലവിലേക്ക് പണം ശേഖരിക്കുന്നതിന് വോയിസ് ഓഫ് നൊസ്റ്റാൾജിയ കാരുണ്യ സഹായസംഘം മടിക്കൈ കാരുണ്യ യാത്ര നടത്തി.അമ്പലത്തറയിൽവെച്ച് കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ ആശംസകൾ നേർന്ന് സംസാരിച്ചു. രാജേഷ് ഉമിച്ചി അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, മോഹനൻ മാനാക്കോട്, സ്വാതി , അഥീന, രാജേന്ദ്രൻ, സുരേഷ്, രാജേഷ് എന്നിവർ സംബന്ധിച്ചു. കെ.സുരേന്ദ്രൻ കാഞ്ഞിരപ്പൊയിൽ സ്വാഗതവും പി.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.