കോടോംബേളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു ഡി എഫ് പ്രവർത്തകർ മാർച്ചും ധർണയും നടത്തി
രാജപുരം: കേരള സർക്കാരിൻ്റെ നികുതി കൊള്ളയ്ക്കെതിരെ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ ഓഫിസിന് മുന്നിൽ യുഡി എഫ് പ്രവർത്തകർ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി കോടോംബേളൂർ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ നടന്ന ധർണ കാഞ്ഞങ്ങാട് മണ്ഡലം യു ഡി എഫ് ചെയർമാൻ എം.പി.ജാഫർ ഉൽഘാടനം ചെയ്തു.
ടി.പി .ഫാറൂഖ് അടുക്കം അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ തായന്നൂർ,
പി.ബാലചന്ദ്രൻ , മധുസൂദനൻ ബാലൂർ, ബിനോയ് ആൻ്റണി,
പി.യു.പത്മനാഭൻ നായർ, കെ.എം.എ.റഹിമാൻ പാറപ്പള്ളി,
കെ.എ.ഹമീദ് ഹാജി, റഹ്മാൻ അമ്പലത്തറ, പി.എം.അസീസ് ഹാജി,
ജിബിൻ ജയിംസ്, ബി.ബാലകൃഷ്ണൻ ബാലൂർ, കെ.ബാലകൃഷണൻ നായർ, ചക്കിട്ടടുക്കം, പാച്ചേനി കൃഷണൻ,
വാർഡ് മെമ്പർമാരായ രാജീവൻ, അഡ്വ: ഷീജ, ആൻസി ജോസഫ്, ജിനി ബിനോയ് തുടങ്ങിയവർ സംസാരിച്ചു.