
പണമടങ്ങിയ പഴ്സ് ഉടമസ്ഥന് തിരികെ നൽകി നാടിന് മാതൃകയായി പനത്തടിയിലെ ഓട്ടോ ഡ്രൈവർ ബിന്ദു.
രാജപുരം : ബൈക്ക് യാത്രികന്റെ നഷ്ടപ്പെട്ട പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ ലഭിച്ചു. സംസ്ഥാന പാതയിൽ നിന്നും വീണു കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ തിരികെ ഏല്പിച്ചു മാതൃക ആയ് പനത്തടിയിലെ ഓട്ടോ ഡ്രൈവ൪ ബിന്ദു. കാപ്പിത്തോട്ടം സ്വദേശിയായ ബിന്ദുവിന് ഓട്ടോറിക്ഷയിൽ ഓട്ടത്തിനിടെ പനത്തടി റേഷ൯ കടയ്ക്കു മുന്നിൽ നിന്നാണ് പഴ്സ് കളഞ്ഞ് കിട്ടിയത്. മടിക്കൈ സ്വദേശി പ്രമോദിന്റേതാണ് പഴ്സ്.