പൂർവ്വ വിദ്യാർത്ഥി – അധ്യാപക കുടുംബ സംഗമം നടത്തി.

പൂർവ്വ വിദ്യാർത്ഥി – അധ്യാപക കുടുംബ സംഗമം നടത്തി.

രാജപുരം: ബളാന്തോട് ഗവ.ജി എച്ച് എസ് എസ് 93- 94 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളുടെ സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കെ.ജെ.റെജി സ്വാഗതം പറഞ്ഞു | ഗോപകുമാർ അധ്യക്ഷത വഹിച്ചു , ഗുരുവന്ദനം പരിപാടിയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും യുവകവിയുമായ സുധി പനത്തടി നിർവഹിച്ചു. സർവീസിൽ നിന്നും വിരമിച്ച പഴയകാല അധ്യാപകരെ ആദരിച്ചു. ശ്രീജ, പ്രസാദ് ,സന്തോഷ് പുലിക്കടവ്, ബാലാമണി ,രവി വെള്ളച്ചാൽ, സന്തോഷ് ഉണ്ണി , ജയകൃഷ്ണൻ , ഗിരീഷ് , ദിലീപ്, മനോജ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിച്ച പൂർവ്വ വിദ്യാർത്ഥികളുടെ മക്കളെ യോഗത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. യോഗത്തിന് ഗിരീഷ് പാറക്കടവ് നന്ദി പറഞ്ഞു

Leave a Reply