മലയോരത്ത് കനത്ത മഴ: നവീകരണം നടക്കുന്ന റോഡിൽ യാത്രാ ദുരിതം
രാജപുരം : മലയോരത്ത് ഇന്ന് ഉച്ചയോടെയുണ്ടായ കനത്ത മഴയിൽ പൂടംകല്ല് കള്ളാർ റോഡ് ചെളിക്കുളമായി. ഓവുചാൽ ഇല്ലാത്തതിനാൽ പല സ്ഥലത്തും വെള്ളം കെട്ടിക്കിടന്നത് വാഹന യാത്രക്കാർക്ക് ദുരിതമായി . ജിഎസ്ബി ഇടാത്ത സ്ഥലത്ത് റോഡിൽ ചെളിയായതിനാൽ ഇരു ചക വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടായി. കരാറുകാരന്റെ അനാസ്ഥയാണ് കള്ളാർ വരെയുള്ള റോഡ് പണി നീളാൻ കാരണമായതെന്ന് ആക്ഷേപമുണ്ട്. വരും ദിവസങ്ങളിൽ മഴ കനത്താൽ റോഡിൽ കൂടി യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാകും.