മാലക്കല്ല് ടൗണിൽ മഴക്കാല പൂർവ ശുചീകരണം.
രാജപുരം: മാലിന്യമുക്ത നവകേരളം, മഴക്കാലപൂർവ ശുചീകരണം എന്നിവയുടെ ഭാഗം ആയി കള്ളാർ ഗ്രാമപഞ്ചായത്ത് 3,4,6 വാർഡുളുടെ ഭാഗമായ മാലക്കല്ല് ടൗൺ ശുചീകരണം നടത്തി , പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, വാർഡ് മെമ്പർമാരായ പി.ഗീത, മിനി ഫിലിപ്പ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.പി.അജിത്ത്, സുരജിത് എസ് രഘു എന്നിവർ നേതൃത്വം നൽകി.. കുടുംബശ്രീ അംഗങ്ങൾ, ആശ പ്രവർത്തകർ, വ്യാപാര വ്യവസായി അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.