കോടോം ബേളുർ പഞ്ചായത്തിൻ ശുചീകരണ ക്യാമ്പയിന് തുടക്കമായി.

കോടോം ബേളുർ പഞ്ചായത്തിൻ ശുചീകരണ ക്യാമ്പയിന് തുടക്കമായി.

രാജപുരം : മാലിന്യ മുക്ത കേരളം ” ശുചിത്വം സുന്ദരം എന്റെ കോടോം ബേളൂർ  എന്ന സന്ദേശമുയർത്തി ജനകീയ ശുചീകരണ ക്യാമ്പയിന് കോടോം ബേളൂർ പഞ്ചായത്തിൽ ഇന്ന് തുടക്കം കുറിച്ചു. ഒടയംചാലിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. 19 വാർഡുകളിലെയും പ്രധാന ടൗണുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്തിൽ ശുചീകരണത്തിന് തുടക്കം കുറിച്ചു. ഹരിതകർമ്മ സേനാ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷാ പ്രവർത്തകർ, നാട്ടുകാർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങി ഒരു കൂട്ടായ്മയുടെ സഹകരണത്തോടെ പ്രധാന ടൗണുകളായ അട്ടേങ്ങാനം, ഏഴാംമൈൽ, ചുള്ളിക്കര, ഒടയംചാൽ, ഉദയപുരം, സർക്കാരി, ബാനം, കാലിച്ചാനടുക്കം , എണ്ണപ്പാറ, അയ്യങ്കാവ്, പാറപ്പള്ളി, അട്ടക്കണ്ടം എന്നിവിടങ്ങളിലും, പാതയോരങ്ങളിലും ശുചീകരണം നടത്തി.

Leave a Reply