സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: ഇരിയ മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റേയും, തേജസ് സ്വയം സഹായ സംഘത്തിന്റെയും , ബെസ്റ്റ് റാങ്ക് പി.എസ്.  സി. അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ. അരവിന്ദാക്ഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പുല്ലൂർ പെരിയ പഞ്ചായത്ത് 6ാം വാർഡ് മെമ്പർ രജനി നാരായണൻ അധ്യക്ഷത വഹിച്ചു .സൗജന്യ കണ്ണട വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ നിർവഹിച്ചു. കേരളാ ബാങ്ക് അമ്പലത്തറ ബ്രാഞ്ച് മാനേജർ ആർ.രാജേഷ്, മഹാത്മ ട്രസ്റ്റ് ചെയർമാൻ രാജൻ വി. ബാലൂർ , ഗവ: ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ശിവരാജ്, രാജൻ പുണൂർ, ബാലകൃഷ്ണൻ പുണൂർ, നാരായണൻ പള്ളത്തിങ്കാൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply