പൂടംകല്ല് – ചിറങ്കടവ് റോഡ് ടാറിങ്ങ് തുടങ്ങിയില്ല : നാട്ടുകാർക്ക് ആശങ്ക.
രാജപുരം: പൂടംകല്ല് – ചിറങ്കടവ് റോഡ് ടാറിങ്ങ് പറഞ്ഞ തിയതി കഴിഞ്ഞ് രണ്ടാം ദിവസവും തുടങ്ങിയില്ല. ഇതോടെ പണി എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ജനങ്ങൾക്കു സംശയമായി. കരാറുകാരനെതിരെ പ്രതിഷേധവും ശക്തമായി. മേയ് 16 ന് പൂടംകല്ലിൽ നിന്നും ടാറിങ്ങ് തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചുള്ളിക്കരയിൽ നിന്നും കളളാർ വരെ വാഹന ഗതാഗതം നിരോധിച്ചിരുന്നു. പിന്നീട് ഇന്നു (17 ന് ) തുടങ്ങുമെന്ന് പറഞ്ഞെങ്കിലും ആരംഭിച്ചിട്ടില്ല. ഇതോടെയാണ് പണി തുടങ്ങുന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയമായത്.