മുക്കുഴി റോഡിൽ അപകടക്കുഴി : നാട്ടുകാർ പ്രതിഷേധിച്ചു.

മുക്കുഴി റോഡിൽ അപകടക്കുഴി : നാട്ടുകാർ പ്രതിഷേധിച്ചു.

രാജപുരം. മുക്കുഴിയിൽ നിന്നും ഇടത്തോട് പരപ്പ ഭാഗത്തേക്ക് പോകുന്ന റോഡിൽ കൾവർട്ട് നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. കൾ വർട്ട് പണി എടുക്കുന്ന സമയത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് പൊട്ടിയിരുന്നു. ഇത് നന്നാക്കി കൊടുക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പലവട്ടം ആവശ്യപ്പെട്ടിട്ടും കോൺട്രാക്ർ അതിന് തയാറായില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഈ കൾ വർട്ടിനായി കുഴിച്ച സ്ഥലത്ത് വാഹനങ്ങൾ പല പ്രാവശ്യവും അപകടത്തിൽ പ്പെടുകയും കഷ്ടിച്ച് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്. കൾവർട്ടിന്റെ പണി ഒരാഴ്ചക്കകം വീണ്ടും തുടങ്ങിയില്ലെങ്കിൽ നാട്ടുകാരുടെ നേതൃ ത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണയും. മുക്കുഴി റോഡ് ഉപരോധവും നടത്താനാണ് തീരുമാനം. ഉപരോധ സമരത്തിൽ ജിജോമോൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ അഡ്യ.പി.ഷീജ, ബാലചന്ദ്രൻ അടുക്കം എന്നിവർ സംസാരിച്ചു. ജെയിൻ മുക്കുഴി നന്ദി പറഞ്ഞു.

Leave a Reply