അമ്പലത്തറ മുതൽ പാണത്തൂർ വരെയുള്ള സംസ്ഥാന പാത ശുചീകരിച്ച് cpim പനത്തടി ഏരിയാ കമ്മറ്റി.
അമ്പലത്തറ.
കേരളത്തിലെ cpim ന്റെ സമാരാധ്യനായ നേതാവ് സഖാവ് ഇകെ നായനാരുടെ സ്മരണീയ ദിനത്തിൽ അമ്പലത്തറ മുതൽ പാണത്തൂർ വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശത്തും cpim പനത്തടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തി.
സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽ മുക്ത മാലിന്യ മുകത കേരളം ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് 39 കിലോമീറ്റർ ദൂരത്തിൽ പാതയോരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിച്ചു കൊണ്ടുള്ള മാതൃകാപരമായ പ്രവർത്തനത്തിന് cpim നേതൃത്വം നൽകിയത്.
ഗുരുപുരത്ത് വച്ച് ഏരിയാതല ഉദ്ഘാടനം Cpim കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം നിർവ്വഹിച്ചു .ജില്ലാ കമ്മറ്റി അംഗം എം വി കൃഷ്ണൻ കോളിച്ചാലും , പി ജി മോഹനൻ പാണത്തൂരിലും പി ദാമോദരൻ മുട്ടിച്ചരലിലും നേതൃത്വം നൽകി.