മരുന്നില്ലാതെ രോഗം ഇല്ലാതെ ജീവിക്കാം ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സൗജന്യ ചികിത്സാ ക്യാമ്പ് നടത്തിടത്തി

  • രാജപുരം: സ്‌കൂളില്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന് ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സൗജന്യ ചികിത്സക്യാമ്പും നടത്തി.ആധുനികതയുടെ അതിപ്രസരംകൊണ്ട് അന്യമായികൊണ്ടിരിക്കുന്ന ആരോഗ്യം സമ്പത്ത് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടത്തിയ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കിയത് പ്രശസ്ത പ്രകൃതിചികിത്സ അക്യൂഹീലര്‍ ഡോ.സജീവ് മറ്റത്തിലാണ്.നാം നമ്മുടെ ശരീരത്തെ പഠിക്കുക അപ്പോള്‍ ശരീരം തന്നെ അതിനെ ചികിത്സിക്കും എന്നതായിരുന്നു ക്ലാസ്സില്‍ അവതരിപ്പിച്ച വിഷയം പലവിധ മരുന്നുകള്‍ ഉപയോഗിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു അറിവായിരുന്നു നല്‍കിയത്.പ്രസ്തുത ക്ലാസ്സിന്റെ അധ്യക്ഷത സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫ്രാന്‍സിസ് കെ മാണിയും, ഉദ്ഘാടനം ഡോ.സജീവ് നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്‍ പ്രകാശ് സെബാസ്റ്റ്യന്‍ സ്വാഗതവും സ്‌കൂള്‍ മാനേജര്‍ സ്റ്റീജാ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. പ്രസ്തുത പരിപാടിയില്‍ ഡോ.നയ സജി സ്‌കൂളിലെ അധ്യാപകരായ ബീന മാത്യു, ലിജി,സുമതി എന്നിവര്‍ സംസാരിച്ചു.

Leave a Reply