നാടിൻ്റെ ഉത്സവമാക്കി അനുമോദന സമ്മേളനം.

നാടിൻ്റെ ഉത്സവമാക്കി അനുമോദന സമ്മേളനം.

രാജപുരം: എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അയറോട്ട് ഗുവേര വായനശാല അനുമോദിച്ചു. അതോടൊപ്പം കോടോം-ബേളൂർ പഞ്ചായത്ത് യൂത്ത് കോർഡിനേറ്ററായി മികച്ച സേവനം കാഴ്ചവെച്ച  സുരേഷ് വയമ്പ്, യാത്രാവിവരണം എഴുതിയ ശ്രീകാന്ത് പുലിക്കോട്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം ലഭിച്ച രാജേഷ് നാരായണൻ, അഞ്ചാം വാർഡ് ഹരിതകർമ്മ സേനാംഗങ്ങളായ മാധവി.എം, ഷൈലജ സി. എന്നിവരേയും ആദരിച്ചു. അനുമോദന സമ്മേളനം കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് നന്ദകുമാർ  അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ.സോമൻ മാസ്റ്റർ മുഖ്യാതിഥിയായി. അഞ്ചാം വാർഡ് മെമ്പർ ബിന്ദു കൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി.കെ.സുരേഷ് എന്നിവർ സംസാരിച്ചു.
വായനശാല സെക്രട്ടറി കെ.ഗണേശൻ സ്വാഗതവും ജോയിസ്റ്റ് സെക്രട്ടറി കെ.ടി.ഹരീഷ് നന്ദിയും പറഞ്ഞു.

Leave a Reply