രാജപുരം: സ്വതന്ത്ര മാധ്യമ പ്രവർത്തനത്തി നെതിരെയുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് രാജപുരം പ്രസ്സ് ഫോറം വർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ജി.ശിവദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കൂക്കൾ , ഇ.ജിരവി , നൗഷാദ് ചുള്ളിക്കര, രവീന്ദ്രൻ കൊട്ടോടി, സണ്ണി ജോസഫ് , രജേഷ് ഓട്ടമല എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ:
ജി.ശിവദാസൻ (പ്രസിഡന്റ്)
സുരേഷ് കൂക്കൾ (സെക്രട്ടറി), സണ്ണി ജോസഫ് (ട്രഷറർ), രവീന്ദ്രൻ കൊട്ടോടി (വൈസ് പ്രസിഡന്റ്), നൗഷാദ് ചുള്ളിക്കര (ജോ.സെക്രട്ടറി ), ഇ.ജി.രവി (രക്ഷാധികാരി).