രാജപൂരം : ലോക വയോജന ദിനത്തോടനുബന്ധിച്ച് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ 90 വയസ് കഴിഞ്ഞ പോളക്കൽ ഏലിക്കുട്ടി അമ്മച്ചിയെ ഷാൾ അണിയിച്ച് ആദരിച്ചു. .സ്ക്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് എ.സി.സജി, ഹെഡ്മാസ്റ്റർ എം.എ.സജി, വിദ്യാർത്ഥി പ്രതിനിധി നന്ദന, എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു പി ജോസഫ് നന്ദി പറഞ്ഞു