കോളിച്ചാലിൽ മരം റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി.

രാജപുരം: മഴയിൽ ഇന്നു രാവിലെ കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ പെട്രോൾ പമ്പിന് സമീപം മരം റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി. കഴിഞ്ഞ മഴക്കാലത്തും നിരവധി മരങ്ങൾ കോളിച്ചാലിനും പാണത്തൂരിനും ഇടയിൽ റോഡിൽ വീണ് ഗതാഗത തടസം നേരിട്ടിരുന്നു. അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടപ്പോൾ റോഡ് പണിയുടെ ഭാഗമായി ഉടൻ മരങ്ങൾ മുറിച്ചുമറ്റും എന്നായിരുന്നു ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ വർഷം ഒന്ന് കഴിഞ്ഞു. വീണ്ടും മഴ തുടങ്ങി. റോഡ് നവികരണത്തിന്റെ ഭഗമായി. കോളിച്ചാൽ – -പാണത്തൂർ മരം ടെണ്ടർ നടപടികൾ  എങ്ങും എത്തിയില്ല. കഴിഞ്ഞ ആഴ്ച ചിറംകടവ് സ്കൂളിന് അടുത്തും മരം വീണ് ഗതാഗത തടസം ഉണ്ടായിരുന്നു. ഇനിയും .അപകടങ്ങൾ ഉണ്ടാകാതിക്കാൻ അടിയന്തരമായി പാതയോരത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പടുന്നു.

Leave a Reply