രാജപുരം: കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് പാറപ്പള്ളിയിൽ നടത്തിയ ചക്ക മഹോൽസവം വിഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ആവേശകരമായ അനുഭവമായി മാറി. 28 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ചക്കകൊണ്ടുള്ള നിരവധി വിഭവങ്ങളാണ് ചക്ക മഹോത്സവത്തിൽ പ്രദർശിപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. എം.ലക്ഷ്മി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻറുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.അമ്പലത്തറ സി ഐ ടി.കെ.മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, പുല്ലൂർ-പെരിയ പഞ്ചായത്ത് അംഗം സബിത ചൂരിക്കാട്, ടി.കെ.കലാരഞ്ജിനി, കെ.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഭൂമിക കുടുംബശ്രീ ഒന്നാം സ്ഥാനവും ആര്യ, കാരുണ്യ കുടുംബശ്രീ കൾ രണ്ടാം സ്ഥാനവും സൗഭാഗ്യ കുടുംബശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എസ് എസ് എൽ സി , പ്ലസ് ടു മുഴുവൻ എ പ്ലസുകാരായ സൂരജ് ചുണ്ണംകുളം,, അപ്സര ലാലൂർ, സൂരജ് ആനക്കല്ല്, ഷഫ് ന മനാഫ്, ഷാദിയ പർവീൻ എന്നിവർക്കും ഹരിത കർമ്മ സേനാംഗങ്ങളായ രജിത, സൈനബ എന്നിവർക്കും അരങ്ങ് കലോൽസവത്തിൽ സംസ്ഥാ തലത്തിൽ എ ഗ്രേഡ് നേടിയ ഷാന ബാലുർ ,പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച രഞ്ജുഷ ബാലൂർ എന്നിവർക്കും ബി എ എച്ച് എം പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സ് നേടിയ ഡോ: അനുപമക്കും ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ പി.എൽ.ഉഷ നന്ദിയും പറഞ്ഞു.