രാജപൂരം : കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണം, ലോക സംഗീത ദിനവും ടാലന്റ് ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആചരിച്ചു. കൊട്ടോടി ഗവ.ആയുർവേദ ആശുപത്രി ഡോക്ടറും യോഗ പരിശീലകയുമായ ഡോ. സി.ഉഷ യോഗദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകനും അധ്യാപകനുമായ ഹംറാസ് ചാൽത്തൊടിയുടെ നേത്യത്തത്തിൽ കുട്ടികൾ യോഗ അവതരിപ്പിച്ചു. കലാഭവൻ മണി ഫൗണ്ടേഷൻ ഓടപ്പഴം അവാർഡ് ജേതാവും പ്രസിദ്ധ നാടൻപാട്ട് കലാകാരനുമായ മാധവൻ മാവുങ്കാൽ ടാലന്റ് ക്ലബ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എ.ശശിധരൻ അധ്യക്ഷത വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ഇൻചാർജ് വി.കെ.കൊച്ചുറാണി സ്വാഗതവും, എസ് ആർ ജി കൺവീനർ കെ. ബേബി പ്രസന്ന നന്ദിയും പറഞ്ഞു. എസ്എംസി ചെയർമാൻ ബി.അബ്ദുള്ള, മദർ പിടിഎ പ്രസിഡന്റ് കെ.അനിത എന്നിവർ സംസാരിച്ചു.