രാജപുരം: ലോക യോഗ ദിനം ആചരിച്ച് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ . പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപറമ്പിൽ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ അജിത് കെ അജി സൺ യോഗ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ യോഗാഭ്യാസ പ്രകടനം നടത്തി.